21 ഗ്രാംസ് എന്ന സൂപ്പർ ഹിറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ നിർമിക്കുന്ന ചിത്രമാണ് “ബ്രോ കോഡ്”. ബിബിൻ കൃഷ്ണയും ഫ്രണ്ട് റോ പ്രൊഡക്ഷൻസും വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് ബ്രോ കോഡ്. 21 ഗ്രാംസ് തിരക്കഥയെഴുതി സംവിധാനം ചെയ്തത് ബിബിൻ കൃഷ്ണയാണ്.
മിഥുൻ മാനുവൽ തിരക്കഥ ഒരുക്കി വിഷ്ണു ഭരതൻ സംവിധാനം ചെയ്തിട്ടുള്ള “ഫീനിക്സ്” എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സമ്പൂർണ്ണ സെലിബ്രേഷൻ പാക്കേജ് ആയിട്ടാണ് ഒരുങ്ങുന്നത്.
അനൂപ് മേനോൻ, ധ്യാൻ ശീനിവാസൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ചന്തുനാഥ്, അനു മോഹൻ, ബൈജു സന്തോഷ്, വിധുപ്രതാപ്, ഗായത്രി അരുൺ, ഭാമ അരുൺ, ജീവാ ജോസഫ്, യോഗ് ജാപ്പീ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
സംഗീതം – രാഹുൽ രാജ്. ഛായാഗ്രഹണം – ആൽബി. എഡിറ്റിംഗ് – കിരൺ ദാസ്. കോ-റൈറ്റർ – യദുകൃഷ്ണ ദയാകുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷിനോജ് ഓടാണ്ടിയിൽ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പാർത്ഥൻ. കോസ്റ്റ്യൂം ഡിസൈൻ – മഷർ ഹംസ. മേക്കപ്പ് – റോണക്സ് സേവ്യർ. പരസ്യകല-യെല്ലോ ടൂത്ത്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. പി ആർ ഓ മഞ്ചു ഗോപിനാഥ്
Content Highlights: brocode movie poster released, anoop menon, dileesh pothen, dhyan sreenivasan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]