ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങളാണ് ആദിലയും നൂറയും. ഷോയ്ക്ക് ശേഷം തങ്ങളുടെ ഔദ്യോഗിക തിരക്കുകളിലും വ്ലോഗിങ് മേഖലയിലും സജീവമായി തുടരുന്നതിനിടയിലാണ്, താൻ അനുഭവിച്ച കടുത്ത ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നൂറ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ നേരിട്ട കഠിനമായ പനിയെക്കുറിച്ചും ശാരീരിക അസ്വസ്ഥതകളെക്കുറിച്ചും താരം വിശദീകരിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് നൂറ കുറിച്ച വാക്കുകൾ ഇങ്ങനെ: “പലരും എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഒരു ചെറിയ അപ്ഡേറ്റ് പങ്കുവെക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കടുത്ത പനിയും ശരീരവേദനയും ആയിരുന്നു.
ശാരീരികമായി ഞാൻ ഇതുവരെ അനുഭവിച്ച വേദനകളിൽ ഏറ്റവും കഠിനമേറിയതായിരുന്നു അത്. ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടായി തോന്നിയിരുന്നു, പൂർണമായി സുഖം പ്രാപിക്കാൻ കുറച്ച് സമയം വേണ്ടിവന്നു.” ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും താൻ പൂർണ്ണ സുഖത്തിലേക്ക് മടങ്ങിവരികയാണെന്നും താരം അറിയിച്ചു.
“ഭാഗ്യവശാൽ, മതിയായ വിശ്രമവും ചികിത്സയും പ്രിയപ്പെട്ടവരുടെ നിരന്തരമായ പിന്തുണയും കൊണ്ട് ഇപ്പോൾ എന്റെ അവസ്ഥ ഏറെ മെച്ചപ്പെട്ടു. ഇത്രയും തീവ്രമായ ഒരു പനി എനിക്ക് ഉണ്ടായിട്ടേയില്ല.
എന്നാൽ ഇപ്പോൾ എല്ലാം ഭേദമായതിൽ ഞാൻ ഏറെ നന്ദിയുള്ളവളാണ്. ഇപ്പോൾ പതുക്കെ എന്റെ ദൈനംദിനകാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
ആരോഗ്യവതിയായി തിരിച്ചുവന്നിരിക്കുന്നു.” പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്നവർക്കും സ്നേഹം പ്രകടിപ്പിച്ചവർക്കും നൂറ നന്ദി രേഖപ്പെടുത്തി. “ഈ സമയത്ത് എന്റെ കാര്യങ്ങൾ അന്വേഷിക്കുകയും മെസേജുകൾ അയയ്ക്കുകയും പ്രാർത്ഥനകളിൽ എന്നെക്കൂടി ഓർക്കുകയും ഇത്രയധികം സ്നേഹവും കരുതലും കാണിക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് എത്രമാത്രം കരുത്തായി എന്നത് വാക്കുകളിൽ വിവരിക്കാനാകില്ല. ആരോഗ്യത്തോടെയും സന്തോഷത്തോടെയും വീണ്ടും തിരിച്ചെത്താനായതിൽ ഞാൻ എന്നും എല്ലാവരോടും കടപ്പെട്ടവളാണ്” എന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

