വിതുര മേഖലയിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് വാമനപുരം നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. ഇതിനെത്തുടർന്ന് പൊന്നാംചുണ്ട്, സൂര്യകാന്തി പാലങ്ങൾ വെള്ളത്തിനടിയിലായി.
ഇതോടെ വിതുര-തെന്നൂർ, പെരിങ്ങമ്മല, പാലോട് എന്നീ പാതകളിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാലങ്ങൾ വെള്ളത്തിനടിയിലായ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലുള്ളവർക്ക് വിതുരയിലെത്താൻ പാലോട് വഴി വലിയ ദൂരം ചുറ്റി സഞ്ചരിക്കേണ്ട
അവസ്ഥയാണുള്ളത്. മഴ തുടരുകയും ജലനിരപ്പ് താഴാതെ നിൽക്കുകയും ചെയ്താൽ പെരിങ്ങമ്മല ഇക്ബാൽ കോളജ്, ഇക്ബാൽ എച്ച്എസ്എസ്, ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളുടെ യാത്രയും ദുഷ്കരമാകും.
പൊന്നാംചുണ്ട് പാലം നിർമാണം പൂർത്തിയാകാതെ നീണ്ടുപോകുന്നത് പ്രദേശവാസികൾക്ക് ഓരോ മഴക്കാലത്തും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

