
മണിപ്പൂർ :സംസ്ഥാനത്തെ ക്രമസമാധാന നില കണക്കിലെടുത്ത് എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകൾക്കും വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് മണിപ്പൂർ സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.
മുഹമ്മദ് നബിയുടെ ജന്മദിനമായ ഈദ്-ഇ-മിലാദ് പ്രമാണിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച പൊതു അവധിയാണ്.
അതേസമയം, സംസ്ഥാനത്തുടനീളം അഞ്ച് ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അധികൃതർ നിർത്തിവച്ചു. 2023 ഒക്ടോബർ 1 ന് രാത്രി 7.45 വരെ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ജൂലൈയിൽ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും നടത്തിയതിനെ തുടർന്ന് ഇംഫാൽ താഴ്വരയിൽ 45 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ട്.