
കൊച്ചി ∙ പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (പിആര്‍സിഐ) 17-ാമത് ഗ്ലോബല്‍ കമ്യൂണിക്കേഷന്‍സ് കോണ്‍ക്ലേവില്‍ ഇരട്ട പുരസ്കാര നേട്ടവുമായി കേരളത്തിലെ റീജനല്‍ നാഷനല്‍ പബ്ലിക് റിലേഷന്‍സ് ഏജന്‍സി ഡേവിഡ്സണ് പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്. പബ്ലിക് റിലേഷന്‍സ് സൊസൈറ്റിയുമായി സഹകരിച്ച് സെപ്റ്റംബര്‍ 21, 22 തീയതികളില്‍ ഡല്‍ഹിയില്‍ പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സിഐ) സംഘടിപ്പിച്ച പരിപാടിയില്‍ ബെസ്റ്റ് യൂസ് ഓഫ് മീഡിയ റിലേഷന്‍സ്, ബെസ്റ്റ് ആര്‍ട്ട്, കള്‍ച്ചര്‍, ആന്‍ഡ് സ്പോര്‍ട്സ് ക്യാംപെയ്ന് എന്നീ വിഭാഗങ്ങളിലാണ് ഡേവിഡ്സണ് പിആര്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സുവർണ പുരസ്കാരങ്ങൾ നേടിയത്. ഡല്‍ഹി പിഎച്ച്ഡി ഹൗസില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ റിച്ചി ഡി. അലക്സാണ്ടറും സീനിയര്‍ അക്കൗണ്ട് എക്സിക്യൂട്ടീവ് മുഹമ്മദ് ആദിലും ചേര്‍ന്ന് പിആര്‍സിഐ പ്രതിനിധികളില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പബ്ലിക്ക് റിലേഷന്‍സ് മേഖലയില്‍ നിന്നുള്ള 350 ലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഗ്ലോബല്‍ കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ചര്‍ച്ചകളും സെമിനാറുകളും നടന്നു.
പബ്ലിക്ക് റിലേഷന്‍സ് മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തിയും കാലത്തിന് അനുയോജ്യമായ പുതിയ ടൂളുകള്‍ ഉപയോഗിച്ചും ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് നടത്തുന്ന പബ്ലിക് റിലേഷന്‍ ക്യാംപെയ്നുകളുടെ മികവിനുള്ള അംഗീകാരമാണ് ദേശീയതലത്തിലെ ഈ പുരസ്കാര നേട്ടമെന്ന് റിച്ചി ഡി. അലക്സാണ്ടര്‍ പറഞ്ഞു. ഒരു പതിറ്റാണ്ടിലധികമായി പബ്ലിക് റിലേഷന്‍ രംഗത്ത് സജീവമാണ് ഡേവിഡ്സണ് പി.ആര് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്. പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഈ അവാര്‍ഡ് മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഉപഭോക്താക്കൾക്കും സഹകാരികള്‍ക്കും സമര്‍പ്പിക്കുന്നെന്നും മുന്നോട്ടുള്ള യാത്രയില്‍ ഈ അവാര്‍ഡ് നേട്ടം വലിയ ഊര്‍ജമാകുമെന്നും റിച്ചി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]