ആനച്ചാൽ ടൗണിൽ നിന്നും ഒരു യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന സന്ദേശത്തെത്തുടർന്ന് പൊലീസും നാട്ടുകാരും മണിക്കൂറുകളോളം ആശങ്കയിലായി. മൂന്നാർ, വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിവരമറിഞ്ഞ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും ജില്ലയിലുടനീളം പരിശോധന കർശനമാക്കുകയും ചെയ്തു.
സംഭവം നടന്നത് 31ന് ഉച്ചകഴിഞ്ഞാണ്. ആനച്ചാൽ ടൗണിൽ വച്ച് കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ ഭാര്യയെ, പരിഭ്രാന്തനായ ഭർത്താവ് ഉടൻ തന്നെ വാരിയെടുത്ത് കാറിൽ കയറ്റി വേഗത്തിൽ സ്ഥലത്തുനിന്ന് പോവുകയായിരുന്നു.
ഇത് കണ്ടുകൊണ്ടിരുന്ന ഒരു ടാക്സി ഡ്രൈവർ യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിക്കുകയും ഉടൻ തന്നെ പൊലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കുകയുമായിരുന്നു. തുടർന്ന്, കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനം ചിത്തിരപുരം സ്വദേശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
പൊലീസ് സംഘം ഉടമയുടെ വസതിയിലെത്തി നടത്തിയ പരിശോധനയിലാണ് സംഭവം തട്ടിക്കൊണ്ടുപോകൽ അല്ലെന്നും, ഭാര്യയ്ക്ക് അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഭർത്താവെന്നും വ്യക്തമായത്. പൊലീസ് വീട്ടിലെത്തുമ്പോൾ മാത്രമാണ് ദമ്പതികൾ തങ്ങൾക്കെതിരെ ഇത്തരമൊരു വ്യാജ പ്രചരണം നടന്ന വിവരം അറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

