ലോസ് ആഞ്ജലിസ്: 1960-കളിൽ പുറത്തിറങ്ങിയ ഹിറ്റ് പരമ്പരയായ ‘ദി മാൻ ഫ്രം അങ്കിളി’ലെ കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠനേടിയ നടൻ ഡേവിഡ് മക്കല്ലം (90) അന്തരിച്ചു. ന്യൂയോർക്കിലെ പ്രെസ്ബൈറ്റീരിയൻ ആശുപത്രിയിലായിരുന്നു അന്ത്യം.
എൻ.സി.ഐ.എസിന്റെ 450-ലധികം എപ്പിസോഡുകളിൽ പോസ്റ്റ്മോർട്ടം വിദഗ്ധന്റെ വേഷവും ചെയ്തു. 1968-ലവസാനിച്ച ‘ദി മാൻ ഫ്രം അങ്കിളി’ലെ ‘ഇല്ല്യ കുര്യാക്കേസ്’ എന്ന റഷ്യൻ ഏജന്റിന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് ഗോൾഡൻ ഗ്ലോബ്, എമ്മി പുരസ്കാര നാമനിർദേശം ലഭിച്ചു. ‘എ നൈറ്റ് ടു റിമംബർ’, ‘ദി ഗ്രേറ്റ് എസ്കേപ്പ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമിട്ടു. സ്കോട്ട്ലൻഡിൽ ജനിച്ച മക്കല്ലത്തിന്റെ മാതാപിതാക്കൾ സംഗീതജ്ഞരായിരുന്നു. അതുകൊണ്ടുതന്നെ സംഗീതമേഖലയിലായിരുന്നു മക്കല്ലത്തിന്റെ തുടക്കം. സിംഫണി ഓർക്കസ്ട്രകളിലൂടെയും ശ്രദ്ധനേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]