സാമൂഹിക മാധ്യമങ്ങളിലൂടെ അവാസ്തവമായ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പരാതി. മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ പരാമർശത്തെ തിരുത്തിക്കൊണ്ട് വിഡിയോ പങ്കുവെച്ച ‘ബിർണാണി ശങ്കു’ എന്നറിയപ്പെടുന്ന കുട്ടിയെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുവെന്ന വ്യാജവാർത്ത പ്രചരിച്ചതിനെത്തുടർന്നാണ് പരാതി നൽകിയിരിക്കുന്നത്.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഡ്വ. ത്രിദീപ് കുമാർ സംസ്ഥാന ഡിജിപിക്ക് മുൻപാകെയാണ് ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.
വാർത്താ ശൈലിയിലുള്ള ട്രോളുകളിലൂടെയാണ് ഈ വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമായത്. സംഭവവുമായി ബന്ധപ്പെട്ട
ലിങ്കുകളും വെബ് പേജുകളും സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
കൂടാതെ, പ്രസ്തുത കുട്ടിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തുവെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായും അഡ്വ. ത്രിദീപ് കുമാർ ചൂണ്ടിക്കാട്ടി.
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടി പങ്കുവെച്ച വിഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, മന്ത്രി ബിന്ദു കൃഷ്ണ കുട്ടിയുടെ മുത്തശ്ശിയുടെ പേര് തെറ്റായി പരാമർശിച്ചതിനെ തിരുത്തിക്കൊണ്ട് കുട്ടി മറ്റൊരു വിഡിയോ കൂടി പുറത്തിറക്കിയിരുന്നു.
ഈ സംഭവങ്ങളുടെ തുടർച്ചയായാണ് മന്ത്രിയെ പരിഹസിക്കുന്ന തരത്തിൽ വ്യാജവാർത്തകൾ നിർമ്മിച്ച് പ്രചരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

