തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കൃഷി, പൊതുവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി ആവിഷ്കരിച്ച ‘കതിർ’ കാർഷിക ക്ലബ് പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ ഔദ്യോഗിക തുടക്കമായി. ‘കേരള അഗ്രികൾചർ ടെക്നോളജി’ എന്ന വിഷയത്തിൽ ഊന്നൽ നൽകിക്കൊണ്ടാണ് ഈ നൂതന പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്തുക, ഭക്ഷ്യ സ്വയംപര്യാപ്തതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സ്കൂൾ തലത്തിൽ കൃഷി അറിവുകൾ പകർന്നു നൽകുന്നതിനൊപ്പം ആധുനിക സാങ്കേതികവിദ്യകൾ കൂടി കാർഷിക മേഖലയിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പരിശീലനം പദ്ധതിയിലൂടെ ലഭ്യമാകും.
സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

