ഇന്ത്യയ്ക്ക് മേൽ കൂടുതൽ ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിൽ പ്രതികരണവുമായി കേന്ദ്ര വാണിജ്യ മന്ത്രാലയം രംഗത്തെത്തി. സെക്ഷൻ 301 പ്രകാരമുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം ഔദ്യോഗികമായി വ്യക്തമാക്കി.
തീരുവ ചുമത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് ഈ മാസമോ അടുത്തമാസമോ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ നിലവിലുള്ള സാഹചര്യം വ്യക്തമാക്കുന്നതിനായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതിങ്ങനെ: “India remains engaged with the U.S.
on Section 301 proceedings. India is also parallelly engaged with the US for finalisation of a framework agreement as was announced on 2nd February 2026 and in accordance with the joint statement released on 7th February 2026.” അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങൾ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾക്ക് യുഎസ്ടിആർ (USTR) വ്യത്യസ്തമായ തീരുവകളാണ് ശുപാർശ ചെയ്തിരിക്കുന്നത്.
54 രാജ്യങ്ങൾക്ക് 12.5% തീരുവ ഏർപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ, ചട്ടങ്ങൾ ഭാഗികമായോ പൂർണ്ണമായോ പാലിച്ച 6 രാജ്യങ്ങൾക്ക് 10% തീരുവ മാത്രമാണ് ശുപാർശ ചെയ്തിട്ടുള്ളത്. പാക്കിസ്ഥാൻ, കാനഡ, ഇന്തൊനീഷ്യ, യൂറോപ്യൻ യൂണിയൻ, ഇക്വഡോർ, മെക്സിക്കോ എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

