
തിരുവനന്തപുരം: രാത്രിയിൽ ഭീതി പരത്തിയ രണ്ടു പെരുമ്പാമ്പുകളെ വനം വകുപ്പ് ആർ ആർ ടീ അംഗം റോഷ്നി ജി എസ് എത്തി പിടികൂടി. തിങ്കളാഴ്ച രാത്രിയോടെ ഈ പെരുമ്പാമ്പുകളെ കോട്ടൂർ ശംഭു താങ്ങി, വിതുര കോട്ടിയതറ എന്നിവിടങ്ങളിൽ നിന്ന് ആണ് പിടികൂടിയത്. കോട്ടൂരിൽ വൈകുന്നേരത്തോടെ ആയിരുന്നു കോഴിയെ പിടിക്കുന്ന പാമ്പിനെ വീട്ടുകാർ കണ്ട് വനം വകുപ്പിനെ അറിയിച്ചത്. എന്നാൽ ബഹളം കേട്ട് കോഴിയുമായി മാളത്തിൽ കയറാൻ കഴിയാതെ പാമ്പ് കോഴിയെ ഉപേക്ഷിച്ച് പോയി.
സ്ഥലത്ത് എത്തിയ റോഷ്നി കോഴിയെ മാറ്റണ്ട പാമ്പ് ഇനിയും വരും അപ്പോൾ അറിയിക്കാൻ നിർദേശം നൽകി റോഷ്നി മടങ്ങി. തുടർന്ന് രാത്രിയോടെ കോഴിയെ പിടികൂടാൻ വീണ്ടും പെരുമ്പാമ്പ് എത്തുകയും വീട്ടുകാർ വനം വകുപ്പിനെ വീണ്ടും അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് റോഷ്നി എത്തി പാമ്പിനെ വളരെ ശ്രമപ്പെട്ടു പിടികൂടുകയായിരുന്നു. തുടർന്ന് ആണ് വിതുറയിൽ കോട്ടിയ തറ പ്രകാശിന്റെ വീട്ടിലെ പറമ്പിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടിയത്. രണ്ടു പാമ്പുകൾക്കും പന്ത്രണ്ട് അടിയോളം നീളവും 20 കിലോയിൽ അധികം ഭാരവുമുണ്ട്. ഇവയെ വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.
അതേസമയം കഴിഞ്ഞ ആഴ്ച മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നല്ല മഴയത്ത് ഏന്തി വലിഞ്ഞ് വൈദ്യുതി പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് മരിച്ചു എന്നതാണ്. മലപ്പുറം താനൂരിലായിരുന്നു സംഭവം. മഴയത്ത് വൈദ്യുതി പോസ്റ്റില് നിന്ന് ലൈനിലേക്ക് കയറിയ പെരുമ്പാമ്പിന് ഷോക്കേൽക്കുയായിരുന്നു. വൈദ്യുതി ബന്ധം ഒഴിവാക്കി കെ എസ് ഇ ബി തൊഴിലാളികൾ പാമ്പിനെ താഴെ ഇറക്കി. എന്നാൽ പാമ്പിന് ജീവൻ നഷ്ടമായിരുന്നുവെന്ന് കെ എസ് ഇ ബി തൊഴിലാളികൾ വ്യക്തമാക്കുകയായിരുന്നു.
Last Updated Sep 27, 2023, 12:14 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]