
എഴുകോൺ ബീവറേജസ് വിൽപ്പനശാലയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടർന്ന് എക്സൈസ് പരിശോധന നടത്തി.
മദ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു .
കോട്ടത്തല സ്വദേശി ഓട്ടോഡ്രൈവറുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന.
ദിവസങ്ങൾക്കു മുമ്പ് വാങ്ങിയ മദ്യം ബുധനാഴ്ച സുഹൃത്തുമൊത്ത് കുടിച്ചതിനുശേഷം അന്ന് വൈകുന്നേരം നേരം കാഴ്ചയിൽ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സതേടി.നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ്.
എന്നാൽ ബിവറേജസിൽ നിന്നു മദ്യം വാങ്ങി കഴിച്ച മറ്റാർക്കെങ്കിലും കാഴ്ചയെ ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങൾ ഉള്ളതായി പരാതി ഉയർന്നിട്ടില്ല.
കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബി.സുരേഷ് , അസിസ്റ്റൻറ് കമ്മീഷണർ വി. റോബർട്ട് , സി ഐ പി. എ.സഹദുള്ള , ഇൻറലിജൻസ് ഇൻസ്പെക്ടർ ഉദയകുമാർ, ഇൻസ്പെക്ടർ പോൾസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു എഴുകോൺ ബിവറേജസിലെ പരിശോധന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]