

പാടത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചു; പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് ഇരുവരും മരിച്ചതെന്ന് മൊഴി; കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങളും ഇന്ന് പുറത്തെടുക്കും
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ പാടത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ സ്ഥലമുടമ കുറ്റം സമ്മതിച്ചു.
സ്ഥലമുടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് ഇരുവരും മരിച്ചതെന്നാണ് ആനന്ദ് കുമാറിന്റെ മൊഴി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിടുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ നിഗമനം.
കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സതീഷ് (22), ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്നാണ് സൂചന. കുഴിച്ചിട്ട രണ്ട് മൃതദേഹങ്ങളും ഇന്ന് പുറത്തെടുക്കും.
ഇൻക്വസ്റ്റ് നടപടികള്‍ രാവിലെ തുടങ്ങും. ഷോക്കേറ്റ് മരിച്ചെന്നാണ് പ്രാഥമിക വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]