

ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിഞ്ഞില്ല: ഉഗ്രവിഷമുള്ള അണലിയുമായി യുവാവ് സഞ്ചരിച്ചത് കിലോമീറ്ററുകളോളം!!!; പാമ്പിന്റെ കടി ഏൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ യുവാവ്
സ്വന്തം ലേഖകൻ
കോതമംഗലം: ഹെൽമറ്റിൽ അണലിയുമായി കിലോമീറ്ററുകൾ സഞ്ചരിച്ച യുവാവ് പാമ്പിന്റെ കടി ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്തുകുഴി സ്വദേശിയാണ് ഹെൽമറ്റിൽ പാമ്പിരിക്കുന്നതറിയാതെ യാത്ര ചെയ്തത്.
കുത്തുകുഴിയിൽ നിന്നും പെരുമ്പാവൂർക്ക് പോകവേ നെല്ലിക്കുഴി കമ്പനിപ്പടി ഗോൾഡൻ ഫർണീച്ചർ കടയുടെ മുന്നിലെത്തിയപ്പോൾ ഹെൽമറ്റിൽ അനക്കം തോന്നി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഉടൻ നിർത്തി ഹെൽമറ്റ് ഊരി പരിശോധിച്ചപ്പോൾ ഉഗ്രവിഷമുള്ള അണലിയെ കണ്ടത്. അതേസമയം, പാമ്പിന്റെ കടി ഏൽക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിലാണ് യുവാവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]