സൗദി അറേബ്യയിലെ ജയിൽ മോചിതനായ അബ്ദുൽ റഹീം ഇന്ന് കേരളത്തിലെത്തും. സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്ന് പുറപ്പെട്ട
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. രാവിലെ ഏഴരയോടെ വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.
റഹീമിനൊപ്പം പവർ ഓഫ് അറ്റോണി ആയിരുന്ന സിദ്ധീഖ് തുവൂരും യാത്രയിലുണ്ട്. ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റഹീം വിമാനത്താവളത്തിലെത്തിയത്.
2006-ലാണ് സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്.
തുടർന്ന് നടന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ, ദിയാധനം കെട്ടിവെച്ചതിനെ തുടർന്ന് 2024 ജൂലൈ മാസത്തിൽ അദ്ദേഹത്തിന്റെ വധശിക്ഷ റദ്ദാക്കുകയായിരുന്നു. റഹീമിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് 34 കോടി രൂപയാണ് സമാഹരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

