തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം സ്പാ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. മെയ് 28 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ചുറ്റുമുള്ള ജീവിതസാഹചര്യങ്ങളെയും മനുഷ്യരെയും അങ്ങേയറ്റം തന്മയത്വത്തോടെയും യാഥാർത്ഥ്യബോധത്തോടെയും വെള്ളിത്തിരയിൽ പകർത്തി ശ്രദ്ധേയനായ സംവിധായകനാണ് എബ്രിഡ് ഷൈൻ. അദ്ദേഹത്തിന്റെ മികവും മികച്ച അഭിനേതാക്കളുടെ പ്രകടനവും ഒത്തുചേർന്നപ്പോൾ തിയേറ്ററുകളിൽ ചിത്രം വലിയ വിജയമാണ് കൈവരിച്ചത്.
ഈ ചലച്ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്: ഛായാഗ്രഹണം – സ്വരൂപ് ഫിലിപ്പ്, സംഗീതം – ഇഷാൻ ഛബ്ര, വരികൾ – ബി.കെ.
ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്, എഡിറ്റിംഗ് – മനോജ്. സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് – ശ്രീ ശങ്കർ, ഫൈനൽ മിക്സ് – എം.ആർ.
രാജകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ – ഷിജി പട്ടണം, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, കോസ്റ്റ്യൂം ഡിസൈൻ – സുജിത്ത് മട്ടന്നൂർ, മേക്കപ്പ് – പി.വി.ശങ്കർ, സ്റ്റണ്ട് – മാഫിയ ശശി. അസോസിയേറ്റ് ഡയറക്ടർ – ആർച്ച എസ്.
പാറയിൽ, ഡി ഐ – ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് – സുജിത്ത് സദാശിവൻ, സ്റ്റിൽസ് – നിദാദ് കെ.എൻ, വിഎഫ്എക്സ് – മാർജാര, പിആർഒ – മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ – ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

