തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ എത്തിയ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നടുക്കം മാറാതെ ടാക്സി ഡ്രൈവർ ലാലു. ഔദ്യോഗിക ആവശ്യത്തിനായി വാടകയ്ക്കെടുത്ത വാഹനം ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് അദ്ദേഹം.
മേയ് 27, 2026 വൈകിട്ട് നടന്ന സംഭവത്തിൽ തന്റെ ഉപജീവനമാർഗമാണ് തകർക്കപ്പെട്ടതെന്ന് ലാലു വേദനയോടെ ഓർക്കുന്നു. സംഭവം നടന്ന സമയം ലാലുവിന്റെ വാക്കുകൾ ഇങ്ങനെ: ‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാര്‍ തല്ലിത്തകര്‍ത്തവര്‍ക്ക് അതറിയില്ലല്ലോ.
ജീവിതമാര്‍ഗമാണിത്.’ ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോൾ വലിയൊരു ജനക്കൂട്ടം വാഹനങ്ങളെ വളയുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് ലാലു വിശദീകരിക്കുന്നത് ഇങ്ങനെ: ‘ഇത്രയും ആളുകള്‍ ഒന്നിച്ച് ആക്രോശിച്ചു വന്നപ്പോള്‍ ഭയന്നുപോയി.
നമ്മള് സാധാരണ പാര്‍ട്ടിക്കാരും തൊഴിലാളികളും ഒക്കെയാണ്. ടാക്സി ഓടിച്ചു ജീവിക്കുന്നവരാണ്.
അത് ആക്രമിച്ചവര്‍ ആരും നോക്കുന്നില്ലല്ലോ. നമ്പര്‍ പ്ലേറ്റ് നോക്കുമ്പോള്‍ ഇ.ഡി യുടെ വണ്ടിയാണെങ്കില്‍ കുഴപ്പമില്ല.
ഇത് നമ്മള് കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്. അതാണ് അവര്‍ അടിച്ചു തകര്‍ത്തത്.
വിഷമമുണ്ട്. പരിശോധന കഴിഞ്ഞ് പോകാന്‍ സമയത്ത് ഇ.ഡി.
ഉദ്യോഗസ്ഥര്‍ വഴി ക്ലിയര്‍ ആണോ എന്നു ചോദിച്ചിരുന്നു. എല്ലാം ഓക്കെയാണ്, പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞു.
പക്ഷേ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ സംഭവം ആകെ മാറി. എല്ലാവരും കൂടി വളഞ്ഞു.
പൊലീസിന്റെ കയ്യില്‍ നിന്നില്ല. വണ്ടി അവര്‍ ആക്രമിച്ചു.’ ഇ.ഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പതിവായി വാടകയ്ക്ക് വിളിക്കാറുള്ള ടാക്സി വാഹനങ്ങളിൽ ഒന്നായിരുന്നു ലാലുവിന്റേത്.
അക്രമ സംഭവത്തിന് ശേഷം വാഹനം തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

