സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന ഇഡി റെയ്ഡുകൾക്ക് പിന്നാലെ, തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. മുഷ്ടി ചുരുട്ടി നിൽക്കുന്ന ചിത്രമാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലെ വാടക വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകൾക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ വീട്ടിൽ കയറി പരിശോധന നടത്തുക എന്നത് ഇഡി ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യമാണെന്ന് പിണറായി വിജയൻ ആരോപിച്ചു.
അതിനിടെ, അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

