ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ജറുസലമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മേയ് 26, 2026 തിങ്കളാഴ്ച വൈകിട്ടോടെയാണ് അദ്ദേഹം ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയത്.
പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. ദന്ത ചികിത്സയുമായി ബന്ധപ്പെട്ട
ആവശ്യങ്ങൾക്കായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളോ മറ്റ് വിവരങ്ങളോ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടിട്ടില്ല.
ലബനനിൽ ഹിസ്ബുല്ലയ്ക്കെതിരായ സൈനിക നടപടികൾ ശക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ബെന്യാമിൻ നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

