ശബരിമലയിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കായി നട തുറന്നു.
ഇടവമാസത്തിലെ അത്തം നക്ഷത്രത്തിൽ വരുന്ന പ്രതിഷ്ഠാദിനം മെയ് 26 ചൊവ്വാഴ്ചയാണ് ആഘോഷിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനർ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ്.ഇ.ഡി നടതുറന്ന് ഭദ്രദീപം തെളിയിച്ചു.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെയായി ആഴിയിൽ അഗ്നി പകർന്നു. പ്രതിഷ്ഠാദിനമായ മെയ് 26-ന് പുലർച്ചെ അഞ്ചുമണിക്ക് നടതുറക്കും.
അന്നേദിവസം നിശ്ചയിച്ചിട്ടുള്ള മുഴുവൻ പൂജകളും പൂർത്തിയാക്കി രാത്രി 10 മണിയോടെ ശ്രീകോവിൽ നട അടയ്ക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

