കോഴിക്കോട് വടകര മന്തരത്തൂരിലെ കുഴിച്ചാലിൽ സുനിതയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ മൂർഖൻ പാമ്പിനെ വളർത്തുപൂച്ചകൾ തടഞ്ഞു. വീടിന്റെ അടുക്കള ഭാഗത്ത് ഗ്യാസ് സിലിണ്ടറിന് സമീപമായാണ് പാമ്പ് നിലയുറപ്പിച്ചത്.
സംഭവം നടന്ന സമയത്ത് വീട്ടുകാർ പുറത്തായിരുന്നു. വസ്ത്രങ്ങൾ അലക്കുന്നതിനായി സുനിത വീടിനു പുറത്തിറങ്ങിയ തക്കത്തിനാണ് പാമ്പ് അടുക്കളയിലേക്ക് പ്രവേശിച്ചത്.
എന്നാൽ, പൂച്ചകളുടെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. പൂച്ചകൾ പാമ്പിനെ ആക്രമിക്കാൻ മുതിരുകയും തുടർച്ചയായി ഒച്ചവെക്കുകയും ചെയ്തതോടെയാണ് അപകടം തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിന്റെ RRT സംഘം പാമ്പിനെ സുരക്ഷിതമായി പിടികൂടി. വളർത്തുപൂച്ചകളുടെ കൃത്യസമയത്തുള്ള ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

