വെള്ളനാട് ഉറിയാക്കോട് നാട്ടുപാറ ബഥേൽ ഹൗസിൽ പരേതനായ ഡി.ഡേവിഡിന്റെയും ജി.ആർ.ബിനുജയുടെയും മകനായ സാമുവൽ ഡേവിഡ് (16) എന്ന പത്താം ക്ലാസ് വിദ്യാർത്ഥി ജീവിതത്തിലേക്ക് തിരികെ വരാനുള്ള കഠിന പരിശ്രമത്തിലാണ്. 14 വർഷമായി വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്ന ഈ കൗമാരക്കാരൻ, ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണ്.
രണ്ട് വയസ്സുവരെ ആരോഗ്യവാനായിരുന്ന കുട്ടിക്ക് പിന്നീട് രോഗം പിടിപെടുകയായിരുന്നു. തുടക്കത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ.
മേസ്തിരി പണിക്കാരനായിരുന്ന പിതാവ് ഡേവിഡിന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ, എട്ട് മാസം മുൻപ് അപ്രതീക്ഷിതമായി ഡേവിഡ് മരണപ്പെട്ടതോടെ ഈ കുടുംബത്തിന്റെ വരുമാനമാർഗങ്ങൾ പൂർണ്ണമായും നിലച്ചു.
നിലവിൽ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ് സാമുവൽ.
ആശുപത്രി ചെലവുകളും മരുന്നിന്റെ വലിയ തുകയും കണ്ടെത്താനാവാതെ മാതാവ് ബിനുജയും നിസ്സഹായാവസ്ഥയിലായി. പ്രദേശവാസികളുടെയും സുമനസ്സുകളുടെയും ചെറിയ സഹായത്താലാണ് നിലവിൽ കുടുംബം മുന്നോട്ട് പോകുന്നത്.
സാമുവലിന്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മകന് വൃക്ക നൽകാൻ അമ്മ ബിനുജ സന്നദ്ധയാണെങ്കിലും, ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് ഈ നിർധന കുടുംബത്തിന് അസാധ്യമാണ്.
സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ബിനുജയുടെ പേരിൽ കാനറ ബാങ്ക് വെള്ളനാട് ശാഖയിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും വിളിക്കേണ്ട നമ്പർ: 9544940265.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

