
തളിപ്പറമ്പ് : പോഷൺ മാസാചരണത്തിന്റെ ഭാഗമായി തളിപറമ്പ് നഗരസഭ പോഷകാഹാര പ്രദർശനവും ബോധവത്ക്കരണ ക്ലാസ്സും നടത്തി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.രജില , പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് നഗരസഭ ഐ.സി. ഡി. എസ് സൂപ്പർവൈസർ സി വി.ശ്യാമള സ്വാഗതം പറഞ്ഞു.ഡോക്ടർ വൈശാഖ് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു .എ.വി.റീത്ത നന്ദി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]