നെല്ലിയാമ്പതിയിലെ കാടുകളിൽ വിഹരിച്ചിരുന്ന ‘ചില്ലിക്കൊമ്പൻ’ എന്ന കാട്ടാന തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ ചരിഞ്ഞതായി സ്ഥിരീകരിച്ചു. ഡാമിലെ കണ്ടൂർ കനാലിൽ വെള്ളം കുടിക്കാനായി ഇറങ്ങിയ സമയത്ത് ശക്തമായ ഒഴുക്കിൽപ്പെട്ട് ആന മുങ്ങിപ്പോവുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ ഒഴുക്കിൽപ്പെട്ട ആനയുടെ ജഡം, ഇന്ന് തമിഴ്നാട് വനം വകുപ്പ് തിരുമൂർത്തി അണക്കെട്ടിന് സമീപത്തുനിന്നാണ് കണ്ടെടുത്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ചരിഞ്ഞത് നെല്ലിയാമ്പതിയിലെ പ്രശസ്തനായ ചില്ലിക്കൊമ്പൻ തന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കൊമ്പിന്റെ പ്രത്യേക ആകൃതി കാരണം ചില്ലിക്കൊമ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ആന, സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട
ഒന്നാണ്. നെല്ലിയാമ്പതിയുടെ കാവൽക്കാരൻ എന്നാണ് നാട്ടുകാർ ഇതിനെ വിശേഷിപ്പിച്ചിരുന്നത്.
ജനവാസ മേഖലകളിൽ പതിവായി ഇറങ്ങാറുണ്ടെങ്കിലും, ഇതുവരെയും ആരെയും ഉപദ്രവിക്കാത്ത സ്വഭാവരീതിയായിരുന്നു ഈ കാട്ടാനയുടേതെന്ന് നാട്ടുകാർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

