മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങലില്‍ പ്രവര്‍ത്തിക്കുന്ന എം കെ ചിക്കന്‍ സ്റ്റാളില്‍ പട്ടാപ്പകല്‍ മോഷണം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
കടയുടമയും ജീവനക്കാരും നിസ്കാരത്തിനായി പള്ളിയിലേക്ക് പോയ സമയമാണ് മോഷണത്തിനായി പ്രതികള്‍ ഉപയോഗപ്പെടുത്തിയത്. കടയുടെ മുന്‍വശത്തെ ഷട്ടര്‍ താഴ്ത്തിയിരുന്നെങ്കിലും പിന്നിലെ വാതില്‍ സുരക്ഷിതമായി അടച്ചിരുന്നില്ല.
ഈ വിടവിലൂടെ ഉള്ളില്‍ കടന്ന മോഷ്ടാവ് കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപ കവര്‍ന്നതായാണ് വിവരം. കടയിലെ സിസിടിവി ക്യാമറ ശ്രദ്ധയില്‍പ്പെട്ട
മോഷ്ടാവ്, താന്‍ ധരിച്ചിരുന്ന ബനിയന് ഉപയോഗിച്ച് മുഖം മറച്ചാണ് മോഷണം നടത്തിയത്. ജീവനക്കാര്‍ തിരിച്ചെത്തി കട
തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുള്ളത്. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

