![](https://newskerala.net/wp-content/uploads/2023/09/ddd758cb-wp-header-logo.png)
ഹാങ്ഷൗവ: ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കന്നി ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, സ്പിന്നർമാർക്ക് സഹായം ലഭിക്കുന്ന പിച്ചിൽ
116 റൺസ് നേടി . മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
46 റൺസെടുത്ത സ്മൃതി മന്ദാന, 42 റൺസെടുത്തജെമിമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. ടിറ്റാസ് സാധു തന്റെ തകർപ്പൻ ബൌളിംഗ് വഴി നാലോവറിൽ 6 റൺസ് വഴങ്ങി 3 വിക്കറ്റ് എടുത്ത് ലങ്കൻമാരുടെ ബാറ്റിംഗ് ഓർഡറിനെ തകർത്തു തരിപ്പാണമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]