
ഹീറോ മോട്ടോകോർപ്പ് അടുത്തിടെ പുറത്തിറക്കിയ കരിസ്മ XMR 210-ന്റെ വില ഒക്ടോബർ ഒന്നു മുതൽ 7,000 രൂപ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ അതിന്റെ പ്രാരംഭ എക്സ്-ഷോറൂം വിലയായ 1,72,900 രൂപയിലാണ് ബൈക്ക് വിൽപ്പന നടത്തുന്നത്. സെപ്റ്റംബർ 30 അർദ്ധരാത്രി വരെ ബൈക്കിന്റെ നിലവിലെ ബുക്കിംഗ് വിൻഡോ തുറന്നിരിക്കും.
പുതിയ ഹീറോ കരിസ്മ XMR അതിന്റെ ക്ലാസിലെ ഏറ്റവും ശക്തമായ മോട്ടോർസൈക്കിളാണ്. ഏറ്റവും ഉയർന്ന ടോർക്ക് ഉത്പാദിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള അംഗീകൃത ഹീറോ മോട്ടോകോർപ്പ് ഡീലർഷിപ്പുകളിലോ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ ഉപഭോക്താക്കൾക്ക് മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം . ബുക്കിംഗിനുള്ള ടോക്കൺ തുക 3,000 രൂപയാണ്. പുതിയ ബുക്കിംഗ് വിൻഡോയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. അതിൽ ബൈക്കിന്റെ പുതുക്കിയ വില ഉൾപ്പെടുത്തും.
ഓഗസ്റ്റ് അവസാനം പുറത്തിറക്കിയ ഈ പ്രീമിയം മോട്ടോർബൈക്ക് നാല് വർഷത്തിന് ശേഷം ഹീറോയുടെ ഉൽപ്പന്ന നിരയിലേക്ക് വിജയകരമായ ‘കരിസ്മ’ എന്ന നാമകരണം തിരികെ കൊണ്ടുവന്നു. 2003-ൽ അവതരിപ്പിച്ച യഥാർത്ഥ മോഡലിൽ നിന്ന് ചില സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ പുതിയ മോഡലില്‍ കമ്പനി നിലനിർത്തിയിരിക്കുന്നു.
അഗ്രസീവ് സ്റ്റൈലിംഗ്, സ്പോർടിംഗ് ഷാർപ്പ്, സ്ലീക്ക് ലുക്കിംഗ് എൽഇഡി ഹെഡ്ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവയാണ് ബൈക്കിന്റെ സവിശേഷത. ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽലാമ്പും എല്‍ഇഡി ടച്ച് ലഭിക്കുന്നു. ബൈക്കിന് സ്പ്ലിറ്റ് സീറ്റ് ലേഔട്ട് ലഭിക്കുന്നു.പിലിയൻ സ്റ്റെപ്പ് അപ്പ്, വീതി കുറഞ്ഞ സ്ലീക്ക് ടെയിൽ സെക്ഷൻ എന്നിവ ബൈക്കിന് കൂടുതൽ സ്റ്റൈല്‍ നൽകുന്നു.
ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ടേൺ-ബൈ-ടേൺ നാവിഗേഷൻ ടെക്നുമായി വരുന്ന പൂർണ്ണമായ ഡിജിറ്റൽ കളർ എൽസിഡി ഡിസ്പ്ലേ ഇത് അവതരിപ്പിക്കുന്നു. ഐക്കോണിക് യെല്ലോ, മാറ്റ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.
25.15 ബിഎച്ച്പി പീക്ക് പവറും 20.4 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സുസുക്കി ജിക്സര്‍ SF 250 , കെടിഎം ആര്‍സി 200, യമഹ R15 V4 എന്നിവയ്ക്കെതിരെയാണ് പുതിയ ഹീറോ കരിസ്മ XMR മത്സരിക്കുന്നത്.
Last Updated Sep 26, 2023, 12:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]