പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ് ഉണ്ടായെന്നാരോപിച്ചുള്ള പരാതിയിൽ ഔദ്യോഗിക അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അറിയിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡിഎംഒ അനിതാകുമാരി വ്യക്തമാക്കി. മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും കേസിൽ അന്വേഷണം പൂർത്തിയാക്കുക.
തുടർന്ന് ഈ റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഏകദേശം ഒരു വർഷം മുൻപാണ് പനി, ഛർദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങളോടെ ആറന്മുള സ്വദേശിനി വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്.
ആശുപത്രിയിൽ നിന്ന് നൽകിയ കുത്തിവെപ്പിനെ തുടർന്ന്, കുത്തിവെപ്പെടുത്ത ഇടുപ്പിന്റെ ഭാഗത്ത് നിരന്തരമായ വേദന അനുഭവപ്പെട്ടതായി രോഗി പരാതിപ്പെടുന്നു. സംഭവത്തെത്തുടർന്ന് ചികിത്സയിലുണ്ടായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നതിനാണ് മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

