തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊല്ലം കൊട്ടാരക്കര വയയ്ക്കൽ സ്വദേശി ജി.പി. നന്ദന, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെ സന്ദർശിച്ചു.
ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ബാച്ചിലെ പത്ത് ഉദ്യോഗസ്ഥർക്കൊപ്പമാണ് നന്ദന മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് നന്ദന സമ്മാനമായി നൽകി.
അങ്ങേയറ്റം ഹൃദ്യമായ അനുഭവമായിരുന്നു കൂടിക്കാഴ്ചയെന്ന് നന്ദന പിന്നീട് പ്രതികരിച്ചു. സന്ദർശന വേളയിൽ നന്ദനയോടും സംഘത്തോടും മുഖ്യമന്ത്രി നടത്തിയ പരാമർശം ശ്രദ്ധേയമായി: “യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക”– എന്നായിരുന്നു ജോസഫ് വിജയിയുടെ മറുപടി. ഐഎഎസ് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നന്ദന ഔദ്യോഗികമായി സേവനത്തിൽ പ്രവേശിക്കുന്നത്.
കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2017–19 ബാച്ച് പൂർവവിദ്യാർത്ഥിനിയാണ് നന്ദന. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
കഠിനപ്രയത്നത്തിലൂടെ സിവിൽ സർവീസ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ച നന്ദനയ്ക്ക് കുടുംബാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ആശംസകൾ നേർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

