നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ കനത്ത തിരിച്ചടി അവലോകനം ചെയ്യുന്നതിനായി സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. സംസ്ഥാനത്ത് നേരിട്ട
അപ്രതീക്ഷിത തിരഞ്ഞെടുപ്പ് പരാജയത്തെ അതീവ ഗൗരവത്തോടെയാണ് പാർട്ടി കേന്ദ്ര നേതൃത്വം നോക്കിക്കാണുന്നത്. സംസ്ഥാന, ജില്ലാ നേതൃയോഗങ്ങളിൽ നടന്ന ചർച്ചകളിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
പാർട്ടി ഘടകങ്ങളിൽ നടന്ന ചർച്ചകളിൽ നേതൃമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, കേന്ദ്ര കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകളിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കുമെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

