ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ എൻട്രി ലെവൽ വാഹനമായ ടിയാഗോ പുതിയ പതിപ്പിൽ വിപണിയിലെത്താൻ ഒരുങ്ങുന്നു. മെയ് 28-ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
പുതിയ ടിയാഗോയുടെ വരവ് വെറുമൊരു ഫേസ്ലിഫ്റ്റ് അപ്ഡേറ്റ് മാത്രമായിരിക്കില്ലെന്നാണ് കമ്പനി പുറത്തുവിട്ട ടീസറുകൾ നൽകുന്ന സൂചന.
വാഹനത്തിന്റെ ഡിസൈനിലും രൂപകൽപ്പനയിലും സമഗ്രമായ മാറ്റങ്ങൾ വരുത്തിയാണ് ടാറ്റ പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്. ഇതിനോടൊപ്പം തന്നെ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പും വിപണിയിൽ ലഭ്യമാകും.
ഡിസൈനിലും ഫീച്ചറുകളിലും നിലവിലുള്ള മോഡലിൽ നിന്ന് വലിയ അഴിച്ചുപണികളാണ് പുതിയ വാഹനത്തിലുണ്ടാവുക. ടിയാഗോ ഇവിയിൽ 360-ഡിഗ്രി ക്യാമറ തുടങ്ങിയ നൂതന സൗകര്യങ്ങളും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

