
ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം ലക്ഷ്യമിട്ട് ഓൺലൈൻ റീടെയ്ലറായ മീഷോ ഒരുക്കങ്ങൾ തുടങ്ങി. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ ഇക്കുറി 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങൾ നൽകും.
വില്പനയിലും ലോജിസ്റ്റിക്സിന്റെയും ശൃംഖലയിലുമായിരിക്കും കമ്പനി നിയമനങ്ങൾ നടത്തുക. കഴിഞ്ഞ വർഷം മീഷോ സൃഷ്ടിച്ച സീസണൽ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വർധനവാണിത്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി ഈ സീസണൽ തൊഴിലാളികൾ മീഷോയുടെ വിൽപ്പനക്കാരെ നിർമ്മാണം, പാക്കേജിംഗ്, സോർട്ടിംഗ് എന്നിവ ഉൾപ്പെടെ വിവിധ ശേഷികളിൽ സഹായിക്കും.
:
ഇന്ത്യയിലെ ഉത്സവ സീസണിൽ വീടകങ്ങൾ അലങ്കരിക്കാൻ കൂടുതൽ ചെലവിടാൻ ആളുകൾ തയ്യാറാകുമെന്നതാണ് ഇ കോമേഴ്സ് വ്യാപാരികളെ കൂടുതൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം
അതേസമയം. പ്രമുഖ ഓൺലൈൻ വ്യാപാരികളായ മിന്ത്രയും സീസണൽ തൊഴിലാളികളെ എടുക്കുന്നുണ്ട്. ഇ – കൊമേഴ്സ് ഭീമൻ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനി ഇക്കുറി 50,000 പുതിയ ഉൽപ്പന്നങ്ങളും ഗൃഹോപകരണ വിഭാഗത്തിൽ 20 ലധികം പുതിയ ബ്രാൻഡുകളും വിപണിയിലെത്തിക്കും.
ഉപഭോക്താക്കൾക്ക് അവരുടെ വീടുകൾ ഒരുക്കാനും വീട്ടുപകരണങ്ങൾ, കുക്ക് വെയർ, ഡിന്നർവെയർ എന്നിവ ഉപയോഗിച്ച് അടുക്കളകൾ നവീകരിക്കാനുമുള്ള മികച്ച അവസരമാണ് ഉത്സവകാലം നൽകുന്നത്. ഈ സമയത്താണ് കൂടുതൽ വാങ്ങലുകൾ നടത്തുന്നതും
:
ബെഡ്ഷീറ്റുകൾ, കർട്ടനുകൾ, അലങ്കാര വസ്തുക്കൾ, കിടക്ക, തലയിണ കവറുകൾ, കുക്ക് വെയർ, കിച്ചൻ സ്റ്റോറേജ് സൊല്യൂഷൻസ്, ഡിന്നർവെയർ, ചെറിയ വീട്ടുപകരണങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ. ഡിമാൻഡ് വർധിക്കുമ്പോൾ കൃത്യസമയത്തെ പാക്കേജിങ്ങും ഡെലിവറിയും നടത്താൻ ഇ കോമേഴ്സ് കമ്പനികൾക്ക് കൂടുതൽ തൊഴിലാളികളെ ആവശ്യമായി വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]