
മുംബൈ- നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്ക്കറിനും സമാജ്വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദിനും പെണ്‍കുഞ്ഞ് പിറന്നു. കുഞ്ഞിനും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സ്വര ഭാസ്കര്‍ തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
റാബിയ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
ഒരു പുതിയ ലോകത്തേക്ക് കാലെടുത്തു വെച്ചുവെന്നും സ്നേഹം നല്‍കിയവരോടെല്ലാം നന്ദി പറയുന്നുവെന്നും സ്വര കുറിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും സ്വരയുടെ പോസ്റ്റിലുണ്ട്.
എന്നാല്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര് പോസ്റ്റിന് താഴെ കമന്റ് ചെയ്തു.
കഴുഞ്ഞ ജൂണ്‍ ആറിനാണ് ഗര്‍ഭിണിയാണെന്ന വിവരം സ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷം സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമാണ് സ്വരയും ഫഹദും വിവാഹിതരായത്.
2009ല്‍ റിലീസായ ‘മധോലാല്‍ കീപ്പ് വാക്കിങ്’ എന്ന ചിത്രത്തിലൂടെയാണ് സ്വര ഭാസ്കര്‍ സിനിമയിലെത്തുന്നത്.
‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചില്ലര്‍ പാര്‍ട്ടി, ഔറംഗസേബ്, രാഞ്ജന, പ്രേം രത്തന്‍ ധന് പായോ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയവയാണ് നടിയുടെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
മുപ്പത്തിയൊന്നുകാരനായ ഫഹദ് സമാജ് വാദി യുവജന് സഭയുടെ മഹാരാഷ്ട്ര പ്രസിഡന്റാണ്.
നേവല്‍ ഓഫീസറായിരുന്ന സി. ഉദയ്ഭാസ്കറുടെയും ദല്‍ഹി ജവാഹര്‍ലാല്‍ നെഹ് റു യൂണിവേഴ്സിറ്റിയില്‍ ചലച്ചിത്രപഠനവിഭാഗം പ്രൊഫസറായ ഇറ ഭാസ്കറിന്റെയും മകളാണ് സ്വര.
ജെ.എന്‍.യു.വില്‍ സോഷ്യോളജിയില്‍ ബിരുദാനന്തരപഠനത്തിനുശേഷം തിയേറ്ററിലൂടെയാണ് അഭിനയലോകത്തെത്തിയത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]