തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുമ്പ് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി അഭിവാദ്യം ചെയ്തു.
പിണറായി വിജയനടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞ നിർവഹിച്ചത്. അതീവ ഗൗരവത്തോടെയായിരുന്നു ടി.കെ.
ഗോവിന്ദൻ സത്യവാചകം ചൊല്ലിയത്. സഭയിലെ പ്രോ ടേം സ്പീക്കർ ജി.
സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വസതിയിൽ ടി.കെ.
ഗോവിന്ദൻ നടത്തിയ സന്ദർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പത്നിക്കൊപ്പം കോടിയേരിയുടെ വസതിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അവിടെയുള്ള ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു.
പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഒരാൾ സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ഇതാദ്യമായാണ്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.
ഗോവിന്ദൻ, പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് അപ്രതീക്ഷിതമായി സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാൻ തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.
ആറ് പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ. ഗോവിന്ദൻ സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചത് അണികളിലും നേതൃത്വത്തിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ സംഘർഷഭരിതമായ അന്തരീക്ഷം നിലനിന്നിരുന്നു. ടി.കെ.
ഗോവിന്ദന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ നീക്കം ചെയ്യുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പോളിങ് സ്റ്റേഷനിലെത്തിയ ഗോവിന്ദനെതിരെ ഒരു സംഘം ആളുകൾ പ്രതിഷേധം ഉയർത്തുകയുമുണ്ടായി.
ടി.കെ. ഗോവിന്ദന്റെ നടപടികളെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.
രാഗേഷ് രംഗത്തെത്തിയിരുന്നു. അധികാരത്തോടുള്ള വല്ലാത്ത ഭ്രമമാണ് ഗോവിന്ദനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, പിണറായി വിജയനും പാർട്ടിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ടി.കെ. ഗോവിന്ദൻ ഉന്നയിച്ചത്.
ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

