പാലക്കാട് ജില്ലയിലെ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന നാലുചക്ര തട്ടുകട ഇന്ന് ആ പ്രദേശത്തെ ഒരു പ്രധാന കേന്ദ്രമാണ്.
കഴിഞ്ഞ 33 വർഷമായി കളിയത്ത് വീട്ടിൽ പ്രകാശൻ (63) നടത്തിവരുന്ന ഈ ചെറിയ ചായക്കട, കേവലം ഒരു ഉപജീവന മാർഗ്ഗം എന്നതിലുപരി ഒരു നാടിന്റെ സൗഹൃദ സംഗമവേദിയായി മാറിയിരിക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് മുൻപ് ചെയ്തിരുന്ന തൊഴിലുകൾ ഉപേക്ഷിക്കേണ്ടി വന്ന ഘട്ടത്തിലാണ് പ്രകാശൻ ഈ തട്ടുകട
ആരംഭിച്ചത്. മൂന്നര പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും താൻ തയ്യാറാക്കുന്ന ചായയുടെയും പലഹാരങ്ങളുടെയും സ്വാദിൽ വിട്ടുവീഴ്ച വരുത്താൻ അദ്ദേഹം തയ്യാറായിട്ടില്ല.
കടയിലെ പ്രത്യേകതകളായ പരിപ്പുവടയും ഉള്ളിവടയും ആസ്വദിക്കാനായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ചാലിശ്ശേരിയിലേക്ക് എത്തുന്നത്. ഉപഭോക്താക്കളോടുള്ള പ്രകാശന്റെ സ്നേഹപൂർവ്വമായ പെരുമാറ്റം തന്നെയാണ് ഈ സ്ഥാപനത്തെ ജനപ്രിയമാക്കുന്നത്.
നിലവിൽ പാചകവാതക വിലവർധനയും ഭക്ഷണശീലങ്ങളിലുണ്ടായ മാറ്റങ്ങളും കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും, തന്നെ തേടിയെത്തുന്നവരുടെ സന്തോഷമാണ് വലുതെന്ന് പ്രകാശൻ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

