തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്റെയും പ്രവർത്തന ശൈലിക്കെതിരെ യോഗത്തിൽ കടുത്ത വിയോജിപ്പുകൾ ഉയർന്നു. ഭരണശൈലിയിൽ അടിയന്തര മാറ്റം വരുത്തണമെന്നും, തിരുത്തൽ നടപടികൾക്ക് നേതൃത്വം തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് തിരിച്ചടി നേരിടുമെന്നും പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.
ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും, മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജനവികാരം തിരിച്ചറിയുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും വിമർശനമുയർന്നു. അതേസമയം, പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ മാത്രമായി ചുരുക്കരുതെന്ന് മറ്റൊരു വിഭാഗം വാദിച്ചു.
“ക്രിക്കറ്റിൽ പരാജയപ്പെടുമ്പോൾ ക്യാപ്റ്റനെ മാത്രം കുറ്റപ്പെടുത്തുന്നത് പോലെയല്ല തിരഞ്ഞെടുപ്പ് ഫലമെന്നും പാർട്ടിയും മുന്നണിയും ഒന്നാകെയാണ് ഇതിനെ നേരിട്ടതെന്നും” അവർ വ്യക്തമാക്കി. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയർന്നുവെങ്കിലും സംസ്ഥാന നേതൃത്വം ഈ ആവശ്യം തള്ളിക്കളഞ്ഞു.
എ.ഡി. തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവം സ്ത്രീ വോട്ടർമാർക്കിടയിൽ വലിയ തിരിച്ചടിയായെന്നും യോഗത്തിൽ പരാതി ഉയർന്നു.
കായംകുളത്തെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ജി. സുധാകരനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി യു.
പ്രതിഭ രംഗത്തെത്തി. ‘‘കായംകുളത്തു സുധാകരൻ എന്നെ തോൽപിക്കാൻ ശ്രമിച്ചു.
തോൽപിക്കണമെന്നു പലരോടും ഫോണിൽ ആവശ്യപ്പെട്ടു. അമ്പലപ്പുഴയിലും ഇതേ പണി ചെയ്തു.
2021ൽ സ്ഥാനാർഥിയല്ലാഞ്ഞിട്ടും സുധാകരൻ പണം പിരിച്ചു. അതിന്റെ കണക്കു പാർട്ടിക്കു നൽകിയിട്ടില്ല.
എന്നിട്ടും ഈ വിവരം നേതൃത്വം ജനങ്ങളിൽനിന്നു മറച്ചുവച്ചു.’’ എന്ന് യു. പ്രതിഭ ആരോപിച്ചു.
മകനെ അപകീർത്തിപ്പെടുത്തിയ വിഷയത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ പാർട്ടി അനുമതിയും ഇവർ തേടി. ജി.
സുധാകരൻ എതിരാളികളുടെ കൈക്കോടാലിയായി പ്രവർത്തിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിലൂടെ ആരോപിച്ചു. പാർട്ടിയുടെ ആനുകൂല്യങ്ങൾ പറ്റി വളർന്ന ശേഷം ഇപ്പോൾ പാർട്ടിയെയും നേതാക്കളെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും, സഹോദരന്റെ രക്തസാക്ഷിത്വത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വരുംദിവസങ്ങളിൽ ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിൽ അവലോകന യോഗങ്ങൾ ചേരും. ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

