കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു.മൊഗ്രാല്‍ സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരാണ് മരിച്ചത്. ഒരു കുടുംബത്തിലെ നാല് പേരും ഓട്ടോ ഡ്രൈവറും മരിച്ചു. സ്കൂള്‍ ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചതോടെയാണ് മരണസംഖ്യ അഞ്ചായത്. വളവില്‍ വച്ച് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. Story Highlights: School bus hit autorickshaw five deaths
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]