നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന “ലിറ്റിൽ മിസ്സ് റാവുത്തർ” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘മാനിനി’ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്നു. ചിത്രം ഒക്ടോബർ 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ് റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ഗൗരി കിഷന്റെ നായകനായി എത്തുന്നു. ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നവീനും സുധിനുമാണ് ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.
എഡിറ്റർ -സംഗീത് പ്രതാപ്, ഛായാഗ്രാഹണം – ലൂക്ക് ജോസ്, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – അൻവർ അലി, പ്രൊഡക്ഷൻ കൺട്രോളർ – വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ പ്രഭാറാം, അസോസിയേറ്റ് ഡയറക്ടർ – സിജോ ആൻഡ്രൂസ്, ആർട്ട് – മഹേഷ് ശ്രീധർ, കോസ്റ്റും – തരുണ്യ വി കെ, മേക്കപ്പ് – ജയൻ പൂങ്കുളം, വി എഫ് എക്സ് – വിഎഫ്എക്സ് മീഡിയ, സൗണ്ട് ഡിസൈൻ – കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, കളറിസ്റ്റ് – ബിലാൽ റഷീദ്, സ്റ്റിൽസ് – ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ – അജിത് തോമസ്, ലിറിക്കൽ വീഡിയോ – അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]