ദുബായിലെ രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിനിടയിൽ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച തുക വിനിയോഗിച്ചാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ തന്റെ സ്വപ്നഭവനം നിർമ്മിച്ചത്.
സിൽവർലൈൻ പദ്ധതി പ്രഖ്യാപിക്കപ്പെട്ട സമയത്തുതന്നെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു.
എന്നാൽ, നിർദ്ദിഷ്ട റെയിൽപാത തന്റെ വീടിന്റെ ഒരു ഭാഗത്തുകൂടിയാണ് കടന്നുപോകുന്നതെന്ന് എം.ടി സെമിനാരി സ്കൂളിലെ വിരമിച്ച ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കൂടിയായ എലിസബത്ത് ജോൺ പിന്നീട് തിരിച്ചറിഞ്ഞു.
മകന്റെ അധ്വാനഫലമായ വീട് നഷ്ടപ്പെടുമെന്ന ആശങ്കയിൽ, മകനെ വിവരമറിയിക്കാതെ തന്നെ എലിസബത്ത് സമരങ്ങളിൽ സജീവമായി പങ്കുചേർന്നു. നിലവിൽ ഇത്യോപ്യയിലെ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് മാനേജരായ ഉമ്മൻ ജോൺ അടുത്ത വർഷം നാട്ടിലെത്തുമ്പോൾ ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
പദ്ധതി അഞ്ച് വർഷമായി മരവിപ്പിച്ചിരുന്നെങ്കിലും, നിലനിന്നിരുന്ന അനിശ്ചിതത്വം കാരണം ഗൃഹപ്രവേശം മാറ്റിവെക്കുകയായിരുന്നു. അതിനിടെ, മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിലെ സമരപ്പന്തൽ പൊളിച്ചുമാറ്റുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്റെ സാന്നിധ്യം സമരസമിതി പ്രവർത്തകർ ആഗ്രഹിക്കുന്നു. അധികാരത്തിലെത്തിയാൽ പദ്ധതി റദ്ദാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം പാലിച്ചതായി സമരക്കാർ വിലയിരുത്തുന്നു.
അടുത്തിടെ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചപ്പോൾ, ‘ നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന് അദ്ദേഹം ഉറപ്പുനൽകിയതായി പ്രവർത്തകർ വ്യക്തമാക്കി. ഔദ്യോഗിക ഉത്തരവ് പുറത്തുവരുന്നതോടെ മാടപ്പള്ളിയിലെ സമരം പൂർണ്ണമായി അവസാനിപ്പിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം 5 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ‘വിക്ടറി ഡേ’ ആഘോഷിക്കും. 2022 ഏപ്രിൽ 20-ന് മാടപ്പള്ളി റീത്തുപള്ളി ജംക്ഷനിൽ ആരംഭിച്ച സ്ഥിരം സമരപ്പന്തൽ ഇന്നലെയോടെ 1490 ദിവസങ്ങൾ പിന്നിട്ടു.
സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിലാണ് ഈ വേദി പ്രവർത്തിച്ചുവരുന്നത്. ഇതേ സ്ഥലത്തുനിന്നാണ് നേരത്തെ റോസ്ലിനെ പൊലീസ് ബലമായി വലിച്ചിഴച്ചു കൊണ്ടുപോയത്.
പദ്ധതി പിൻവലിച്ചതായുള്ള സൂചനകൾ പുറത്തുവന്നതിനു പിന്നാലെ റോസ്ലിനും മകൾ സോമിയ മെറിൻ ഫിലിപ്പും സമരവേദിയിലെത്തി. തങ്ങളുടെ ദുരനുഭവത്തെക്കുറിച്ച് 12 കാരിയായ സോമിയ മെറിൻ ഫിലിപ്പ് പ്രതികരിച്ചത് ഇങ്ങനെ: ‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്..
മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്. അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി.’ അമ്മയെ പൊലീസ് വലിച്ചിഴച്ച അതേ സ്ഥലത്തിരുന്ന് സോമിയ തന്റെ സന്തോഷം പങ്കുവെച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

