![](https://newskerala.net/wp-content/uploads/2023/09/807a7793-wp-header-logo.png)
![ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി നടത്തിയ വൻ സംഘം പിടിയിൽ; ഒമ്പതു പേർ പൊലീസ് കസ്റ്റഡിയിൽ; പൊലീസ് പിടികൂടിയത് അരലക്ഷം രൂപയും വാഹനങ്ങളും ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി നടത്തിയ വൻ സംഘം പിടിയിൽ; ഒമ്പതു പേർ പൊലീസ് കസ്റ്റഡിയിൽ; പൊലീസ് പിടികൂടിയത് അരലക്ഷം രൂപയും വാഹനങ്ങളും](https://newskerala.net/wp-content/uploads/2023/09/01937d80-cc58-4ace-983c-7e9cf0e2f21d.jpeg?fit=702,937&ssl=1&is-pending-load=1)
ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി നടത്തിയ വൻ സംഘം പിടിയിൽ; ഒമ്പതു പേർ പൊലീസ് കസ്റ്റഡിയിൽ; പൊലീസ് പിടികൂടിയത് അരലക്ഷം രൂപയും വാഹനങ്ങളും
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം കോതമംഗലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ചു ചീട്ടുകളി നടത്തിയ വൻ സംഘം പിടിയിൽ. ഒമ്പതു പേരെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ചീട്ടുകളി സ്ഥലത്ത് നിന്ന് 47570 രൂപ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എച്ചിത്തൊണ്ട് ഗ്ലോറിയാഗ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടപ്പടി സ്വദേശികളായ ഷാജഹാൻ, മുഹമ്മദ്, മൊയ്ദീൻ എടമങ്ങാട്ട് സിജു, ലിജോ ചിറ്റേത്തുകൂടി ഷമീർ, നെല്ലിക്കുഴി സ്വദേശി മണക്കാട്ട് സലി, കോണേത്ത് കാസിം, കുത്തുകുഴി സ്വദേശിയായ പ്ലാക്കാട്ട് ജനീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു കാർ, സ്കൂട്ടർ, നാല് ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഇവരിൽ നിന്നും കണ്ടെടുത്ത പണവും വാഹനവും മറ്റും കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]