അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് ഇന്ന് മിക്കവര്‍ക്കും അറിയാം. അധികവും പ്രായാധിക്യത്തിലാണ് അല്‍ഷിമേഴ്സ് രോഗം നമ്മെ പിടികൂടുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നൊരു അവസ്ഥയാണിതെന്ന് ലളിതമായി പറയാം. മറവിയാണ് അല്‍ഷിമേഴ്സിന്റെ വലിയൊരു പ്രത്യേകത. അല്ഷിമേഴ്സിന്റേതായി വരുന്ന മറവികള്‍ മറ്റ് പ്രശ്നങ്ങള്‍ അറിഞ്ഞുവയ്ക്കൂ…
നിത്യജീവിതം താറുമാറാക്കുന്ന തരത്തിലുള്ള മറവികള്‍ ഏതാണെങ്കിലും അവ ശ്രദ്ധിക്കണം. അല്ഷിമേഴ്സിലേക്കുള്ള സൂചനകളാകാം ഇവ
പ്ലാനിംഗ്, അതുപോലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവ് എന്നിവ നഷ്ടപ്പെടുന്നതും അല്‍ഷിമേഴ്സ് സൂചനയാകാം
ചെയ്ത് തഴക്കം വന്നിട്ടുള്ള കാര്യങ്ങള്‍- ജോലികള്‍ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായാല്‍ അതും അല്‍ഷിമേഴ്സ് സൂചനയാകാം
സമയത്തെയും സ്ഥലത്തെയും സംബന്ധിച്ചുള്ള ആശയക്കുഴപ്പവും അല്‍ഷിമേഴ്സിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം.
സംസാരത്തിനും എഴുതുന്നതിനുമെല്ലാം പ്രയാസം നേരിടുന്ന അവസ്ഥയും അല്‍ഷിമേഴ്സിന്റെ ഭാഗമായി വരാവുന്ന പ്രശ്നങ്ങള്‍
സമൂഹത്തില്‍ നിന്നും ബന്ധങ്ങളില്‍ നിന്നുമെല്ലാം ഉള്‍വലിയുക, അകലം വരിക എന്നീ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടത് തന്നെയാണ്
വ്യക്തിയുടെ വ്യക്തിത്വത്തില്‍ ആകെ മാറ്റം കാണുക, മൂഡ് സ്വിംഗ്സ് പതിവാകുക എന്നീ പ്രശ്നങ്ങളും അല്‍ഷിമേഴ്സിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]