യൂറോപ്യൻ യൂണിയന്റെ കർശനമായ പുതിയ നിയമനിർമ്മാണങ്ങളുടെ പശ്ചാത്തലത്തിൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ആമസോൺ ഒരുങ്ങുന്നു. ഭാവിയിൽ പുറത്തിറങ്ങുന്ന കിൻഡിൽ ഇ-റീഡറുകളിൽ ഉപയോക്താക്കൾക്ക് തന്നെ ബാറ്ററി മാറ്റാൻ കഴിയുന്ന സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും സമാനമായി ഇ-റീഡറുകളിലും ബാറ്ററികൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാവുന്ന രീതിയിൽ ആയിരിക്കണമെന്ന യൂറോപ്യൻ യൂണിയന്റെ നിബന്ധനയാണ് ആമസോണിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ കിൻഡിൽ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഒരു സന്ദേശം ഈ വാർത്തയ്ക്ക് കൂടുതൽ ബലം നൽകുന്നു.
ആ അപ്ഡേറ്റിൽ ഉണ്ടായിരുന്ന വരികൾ താഴെ പറയുന്നതാണ്: “This battery cannot be recognized and may not perform as expected. Charging has been limited to protect your device.
To restore your device to its original performance specifications, we recommend installing a battery that meets Amazon specifications. Go to Settings > Device Options > Battery for battery troubleshooting guidance and support.
Scan the QR code below to purchase a battery replacement kit and view the replacement instructions.” എങ്കിലും, ഈ പുതിയ ഫേംവെയർ അപ്ഡേറ്റ് (5.19.4) ആമസോൺ താൽക്കാലികമായി പിൻവലിച്ചിരിക്കുകയാണ്. ഇതിന്റെ കാരണം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
നേരത്തെ പുറത്തിറക്കിയ 5.19.3 എന്ന അപ്ഡേറ്റിലും സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് അത് പിൻവലിച്ചിരുന്നു. പുതിയ അപ്ഡേറ്റുകളിലെ തകരാറുകൾ ഉപയോക്താക്കൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ബാറ്ററികൾ സ്വയം മാറ്റിസ്ഥാപിക്കാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുന്നത് ഇ-വേസ്റ്റ് കുറയ്ക്കാനും ഉപകരണങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

