![](https://newskerala.net/wp-content/uploads/2023/09/43a271b1-wp-header-logo.png)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം – സോളാര്‍ പീഡന കേസില്‍ സി ബി ഐ റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈബി ഈഡന് എം പിയെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്കിയ ഹര്‍ജി തള്ളിയാണ് ഹൈബിയെ കുറ്റവിമുക്തനാക്കിയത്. എം എല്‍ എ ഹോസ്റ്റലില്‍ വെച്ച് ഹൈബി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയില്‍ കഴമ്പില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സി ബി ഐ കണ്ടെത്തി. സാക്ഷികളോ തെളിവുകളോ ഇല്ലെന്നും സി ബി ഐ റിപ്പോര്‍ട്ടിലുണ്ട്.