ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖ സ്ഥാപനമായ ബിഎസ്ഇ ലിമിറ്റഡിന്റെ ഓഹരികൾ നിക്ഷേപകർക്ക് നൽകിയത് വൻനേട്ടം. 2020-ൽ നടത്തിയ ചെറിയൊരു നിക്ഷേപം ഇന്ന് കോടികളുടെ സമ്പാദ്യമായി മാറിയതിന്റെ കണക്കുകൾ വിപണിയിൽ ശ്രദ്ധനേടുകയാണ്.
2020 മാർച്ചിൽ ഓഹരി ഒന്നിന് 31 രൂപ എന്ന നിലയിലേക്ക് താഴ്ന്നപ്പോഴാണ് ഈ നിക്ഷേപ സാധ്യത രൂപപ്പെട്ടത്. അന്ന് 9300 രൂപ മുടക്കി 300 ഓഹരികൾ വാങ്ങിയിരുന്നെങ്കിൽ, കമ്പനി നൽകിയ ബോണസ് ഓഹരികളിലൂടെ നിക്ഷേപകന് നേട്ടം ഇരട്ടിയാക്കാൻ സാധിക്കുമായിരുന്നു.
2022 മാർച്ചിൽ 2:1 എന്ന അനുപാതത്തിൽ ആദ്യ ബോണസ് ലഭിച്ചതോടെ കൈവശമുള്ള ഓഹരികളുടെ എണ്ണം 900 ആയി വർധിച്ചു. തുടർന്ന് 2025 മേയിൽ ഇതേ അനുപാതത്തിൽ വീണ്ടും ബോണസ് ലഭിച്ചതോടെ ആകെ ഓഹരികളുടെ എണ്ണം 2700-ലേക്ക് ഉയരുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചത്തെ വ്യാപാര ദിനത്തിൽ 3996.90 രൂപയിലാണ് ബിഎസ്ഇ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിരക്ക് പ്രകാരം നിക്ഷേപകന്റെ പക്കലുള്ള 2700 ഓഹരികളുടെ വിപണി മൂല്യം 1,07,91,630 രൂപയായി വർധിച്ചു.
2017-ൽ 806 രൂപ ഇഷ്യു പ്രൈസിൽ ഐപിഒ വഴി വിപണിയിലെത്തിയ ബിഎസ്ഇ, അതേവർഷം ഫെബ്രുവരി മൂന്നിന് 1085 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

