കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചെന്ന വ്യാജേനയുള്ള പ്രചാരണങ്ങൾ വിവാഹവേദിയിലും ആഘോഷമായി മാറി.
പൊടിമറ്റം സെന്റ് മേരീസ് ഹാളിൽ നടന്ന അസ്ലത്തിന്റെയും സുരയ്യയുടെയും വിവാഹ ചടങ്ങുകൾക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാഞ്ഞിരപ്പള്ളി കളരിക്കൽ കെ.എച്ച് അഷ്റഫലിയുടെയും നജ്മയുടെയും മകൾ സുരയ്യയും, മൂവാറ്റുപുഴ കുന്നുംപുറത്തുവീട്ടിൽ മക്കാർ അലിയാരുടെയും ജസീലയുടെയും മകൻ അസ്ലത്തുമാണ് വിവാഹിതരായത്.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുവെന്ന രീതിയിൽ അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുമായി വധുവിന്റെ ബന്ധു വേദിയിലെത്തിയത് സദസ്സിൽ കൗതുകമുണർത്തി.
“ജയിപ്പിക്കാൻ അറിയാമെങ്കിൽ ഭരിക്കാനും അറിയാം” എന്ന് രേഖപ്പെടുത്തിയ ഫ്ലെക്സുമായി പ്രവർത്തകർ വേദിയിൽ എത്തിയതോടെ സദസ്സിൽ വലിയ ആരവം ഉയർന്നു. ചടങ്ങിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.
ഷെമീർ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് സജാസ് എന്നിവരെ വേദിയിലേക്ക് ക്ഷണിച്ചുവരുത്തി പ്രവർത്തകർ ആഘോഷത്തിൽ പങ്കാളികളാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

