വടക്കേകാട് കല്ലൂർ തണ്ടേങ്ങാട്ടിൽ അരവിന്ദാക്ഷന്റെ വീട്ടിലെ വളർത്തുമൃഗങ്ങളായ ബ്രൗണിയും മിക്കുവും നാട്ടുകാർക്ക് ഏറെ കൗതുകം പകരുകയാണ്. നായയായ ബ്രൗണിയും പൂച്ചക്കുട്ടിയായ മിക്കുവും തമ്മിലുള്ള സൗഹൃദം ഏവരെയും അത്ഭുതപ്പെടുത്തുന്നു.
പ്രായത്തിൽ ബ്രൗണിയാണ് മൂത്തതെങ്കിലും ഇരുവരും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒപ്പമുണ്ട്. ഒരേ പാത്രത്തിൽ ഭക്ഷണം പങ്കിട്ടും ഒരേ കൂടിൽ അന്തിയുറങ്ങിയും ഈ വളർത്തുമൃഗങ്ങൾ സവിശേഷമായ സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്.
അനാഥമായ സാഹചര്യത്തിലാണ് മിക്കു എന്ന പൂച്ചക്കുട്ടി അരവിന്ദാക്ഷന്റെ വീട്ടിലെത്തിയത്. വാഹനമിടിച്ച് അമ്മയെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട
മിക്കു, റോഡരികിൽ നിന്ന് അലഞ്ഞുതിരിഞ്ഞ് ഈ വീട്ടിലെത്തുകയായിരുന്നു. ഉപേക്ഷിക്കാൻ മനസ്സുവരാതെ വീട്ടുകാർ മിക്കുവിനെ സംരക്ഷിക്കാൻ തീരുമാനിച്ചു.
തുടക്കത്തിൽ ബ്രൗണിക്ക് ഈ സൗഹൃദത്തോട് വലിയ താല്പര്യമുണ്ടായിരുന്നില്ലെങ്കിലും, കാലക്രമേണ മിക്കുവിന്റെ സ്നേഹത്തിന് വഴങ്ങി ബ്രൗണി ഈ കൊച്ചു സുഹൃത്തിനെ ഹൃദയത്തോട് ചേർക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

