ചേർപ്പ്: തൃശൂർ ജില്ലയിലെ ചേർപ്പിൽ ഒഴിഞ്ഞുകിടക്കുന്ന പ്രദേശങ്ങളിലെ മതിലുകളിലും കടമുറികളുടെ ഷട്ടറുകളിലും സ്പ്രേ ഉപയോഗിച്ച് വിവിധ രീതിയിലുള്ള എഴുത്തുകൾ, ചിഹ്നങ്ങൾ എന്നിവ വരച്ചിടുന്നത് വ്യാപകമാകുന്നു. ദിവസേന വിവിധ സ്ഥലങ്ങളിൽ വർണ്ണാഭമായ ഇത്തരം എഴുത്തുകൾ പ്രത്യക്ഷപ്പെടുന്നത് നാട്ടുകാരിൽ ആശങ്ക പടർത്തുകയാണ്.
നിരവധി പേർ ഇതിനകം തന്നെ സംഭവത്തിൽ ആശങ്കയറിയിച്ച് പൊലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ നടന്നുവരുന്ന സംഭവങ്ങളിൽ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ഇത്രയധികം സ്ഥലങ്ങളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഇത്തരം എഴുത്തുകൾ നടത്തിയിട്ടും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ ഇതുവരെ അധികൃതർക്ക് സാധിച്ചിട്ടില്ല എന്നത് നാട്ടുകാർക്കിടയിൽ ചോദ്യചിഹ്നമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

