ഗൂഡല്ലൂർ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി സി.ജോസഫ് വിജയ് അധികാരമേറ്റതോടെ ഊട്ടി പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാൽ മേയ് 2ന് ആരംഭിക്കേണ്ട
വസന്തോത്സവ പരിപാടികൾ നിലച്ചു പോയിരുന്നു. ഹോർട്ടികൾചറൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെല്ലാം ചെന്നൈയിലായിരുന്നു.
വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ഉദ്യോഗസ്ഥരെല്ലാം മടങ്ങി എത്തി തുടങ്ങി. പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
മുഖ്യമന്ത്രി പുഷ്പ മേള ഉദ്ഘാടനം ചെയ്യുമെന്നുള്ള സൂചനകൾ ലഭിച്ചു തുടങ്ങി. ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
ആദ്യം മേയ് 15ന് പുഷ്പമേള നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോൾ മേയ് 20ലേക്ക് മാറ്റുമെന്നാണ് അറിയാൻ കഴിയുന്നത്.
ഇതിനുള്ള ഒരുക്കങ്ങളാണ് ഊട്ടി സസ്യോദ്യാനത്തിൽ ആരംഭിച്ചു തുടങ്ങി. ചെടി ചട്ടികളിൽ വിരിഞ്ഞു തുടങ്ങിയ പുഷ്പങ്ങൾ ഗാലറികളിലേക്ക് മാറ്റി.
പുഷ്പ അലങ്കാരത്തിനുള്ള ആർട്ട് വർക്കുകൾ ആരംഭിച്ചു തുടങ്ങി. വേനൽ മഴയിൽ ഇക്കുറിയും പുഷ്പമേള നനഞ്ഞു നിറം മങ്ങുമെന്നുള്ള ആശങ്കയും സംഘാടകർ പങ്കുവച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

