കൊല്ലം ബീച്ചിൽ വീണ്ടും മീനുകൾ കൂട്ടത്തോടെ അടിഞ്ഞു. ഇന്നലെ രാത്രി 8.30-ഓടെയാണ് തീരത്ത് വലിയ തോതിൽ നെയ്ച്ചാള പ്രത്യക്ഷപ്പെട്ടത്.
മീനുകൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞ വിവരം അറിഞ്ഞതോടെ ബീച്ചിലുണ്ടായിരുന്ന സന്ദർശകരും നാട്ടുകാരും വഴിയാത്രക്കാരും മീൻ ശേഖരിക്കാനായി തടിച്ചുകൂടി. കൈയ്യിൽ കിട്ടിയ കവറുകളിലും പാത്രങ്ങളിലുമായി ഇവർ മീൻ വാരിയെടുത്തു.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ വലിയ അളവിൽ ചാള തീരത്ത് അടിഞ്ഞിരുന്നു. ഉൾക്കടലിൽ നിന്ന് ഡോൾഫിനുകൾ കൂട്ടത്തോടെ എത്തുമ്പോൾ അവയിൽ നിന്ന് രക്ഷപ്പെടാനായാണ് ചാള പോലുള്ള ചെറിയ മത്സ്യങ്ങൾ തീരത്തേക്ക് അടുക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിഗമനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

