തിരുവനന്തപുരം ∙ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നിർധന യുവാവ് തുടർചികിത്സയ്ക്ക് പണമില്ലാതെ വലയുന്നു. കൊല്ലം പട്ടാഴി തെക്കേത്തേരി വിനേഷ് ഭവനിൽ എസ്.വിനേഷ്കുമാറാണ് (34)സുമനസ്സുകളുടെ സഹായം തേടുന്നത്.
5 വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാർച്ച് 5 ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
ബിരുദധാരിയായ വിനേഷ് ജോലിക്ക് ശ്രമിക്കുന്നതിനിടെയാണ് രോഗം ബാധിച്ചത്. അമ്മ വി.വത്സലാമ്മയുടെ സംരക്ഷണയിലാണ് വിനേഷ്.
കലയപുരത്തെ കശുവണ്ടി ഫാക്ടറിയിൽ താൽക്കാലിക ജോലിയായിരുന്നു വത്സലാമ്മയ്ക്ക്. മകന്റെ ചികിത്സാർഥം ജോലിക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.
വൃക്ക മാറ്റി വച്ച ശേഷമുള്ള ഭീമമായ ചികിത്സാ ചെലവുകൾ താങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഈ കുടുംബത്തിന്. വായ്പയെടുത്താണ് വീട് വച്ചത്.
വീട് പണയപ്പെടുത്തിയാണ് വിനേഷിന്റെ ചികിത്സ നടത്തുന്നത്.
സഹായാർഥം വിനേഷിന്റെ പേരിൽ എസ്ബിഐ പട്ടാഴി ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നു. യുപിഐ അക്കൗണ്ട് വിനേഷിന്റെ പേരിലാണ്.
ഫോൺ: 7012461804
സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

